തമാശ

പറഞ്ഞവസാനിപ്പിച്ചതിങ്ങനെയാണ്;

” ഉന്നമിപ്പിക്കാനാവില്ലെങ്കിലതുവേണ്ട
അന്നം മുട്ടിക്കാതിരുന്നാലതുതന്നെ സുകൃതം’

കേട്ടവരെല്ലാം കുടുകുടെ പൊട്ടിച്ചിരിച്ചു,
പെട്ടെന്നെന്റെ കയ്യിലാരോ വിലങ്ങും വച്ചു.

ഭാഗ്യം! തലയിലുണ്ട തുളഞ്ഞില്ല,
പൊന്നുരക്കാത്ത നാവും പിഴുതില്ല.

പൊട്ടിയൊലിക്കുന്ന വൃണങ്ങളത്രയും
മുൻകൂട്ടി കണ്ടതാണ് ഞാൻ,
കൊട്ടിഘോഷിക്കുന്ന വല്ല്യേട്ടന്റെയും*
റാൻമൂളി തുപ്പൻമാരുടേം വികാരം.

കണ്ടതും കേട്ടതും പാകത്തിന-
ല്പം കൊണ്ടതും കൂട്ടി പറഞ്ഞ തമാശകൾ,
കളിയാക്കലുണ്ടതിലൊരുതരി സുഖവുമുണ്ടെനിക്ക്, പറയാതെ വയ്യെടോ.

നാണമില്ലാത്തവർക്കുരിയാനിനി
തോലു വല്ലതും ബാക്കിയുണ്ടോ?
നേരിന്റെ നാവാടുന്നോരൊക്കെയിനി-
യെത്രകാലം പേടിച്ചൊളിക്കണം?

ഉരുട്ടിയൂട്ടുന്ന ശാസനങ്ങളിനി-
യധികനാളാരും വിഴുങ്ങില്ലതോർക്കണം,
അണിചേരും തമാശകൾക്ക് പൂട്ടിടാൻ
കരുതിയ വിലങ്ങുകൾ പോരാതെ വരുമെന്നും.

അവസാനം
പറഞ്ഞുവെച്ചതിങ്ങനെയാണ്;

” ഉന്നമിപ്പിക്കാനാവില്ലെങ്കിലതുവേണ്ട
അന്നം മുട്ടിക്കാതിരുന്നാലതുതന്നെ സുകൃതം”

അഴിക്കുള്ളിലുള്ളവരെല്ലാം
കുടുകുടെ പൊട്ടിച്ചിരിച്ചു.

* ബിഗ് ബ്രദർ ( 1984, ജോർജ് ഓർവെൽ)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s