അവള്‍

പ്രതികാലമേറിവന്ന പനിക്കൊപ്പം
വിറയലും കൂട്ടിനിരുന്നപ്പോൾ
വെറുതെയെങ്കിലും അവളെ മരണഭയം
തഴുകിത്തലോടിയിരുന്നിരിക്കണം

തീയിൽ കുരുത്തതെങ്കിലും കണ്ണീർപൊഴിച്ചതത്രമേൽ

സകടമായേൽക്കലുകളെക്കുറിച്ചാകണം
ഉറവ വറ്റാതെയവ ഓസോൺപാളികളരിച്ചെത്തിയത്,
വിജയസംഗികളായ ഹതബോധക്കൂട്ടങ്ങൾക്ക് മേലായിരുന്നു.

ഇരച്ചുകയറിയ ഇരുട്ടിൽ ദിശ മറന്നവരാകെ പകപ്പിലായി.

റേച്ചലേ*, നീ പറഞ്ഞിടത്താണവർ
ഇരുളിനെ ഭയന്ന് തിരികെയോടിയ ചിലർ,
അവർ വെളിച്ചം തിരഞ്ഞു
അവളുടെ വലിമയറിഞ്ഞു
അവളവർക്ക് പരാനന്ദം കനിഞ്ഞു.

കണ്ണിലിരമ്പിയ കറുപ്പലങ്കാരമാക്കിയവർ
അവർക്ക് മേലുറഞ്ഞു തുള്ളുന്ന കോമരമായവൾ.

മണ്ണടിഞ്ഞവരുടെ കരാളികയ്ക്ക് മുകളിലാരോ ചെറിയൊരു തൈ നട്ടു.

കാലങ്ങൾക്കപ്പുറം അവിടെയൊരു കാട് ജനിക്കും.
അവളിൽ വീണ്ടും സ്വർഗ്ഗം പൂക്കും.

*റേച്ചൽ കാൾസൺ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s