രണ്ടു കവിതകൾ

കേമൻ

അന്ന് തീവണ്ടിയുടെ ജനാലയക്കൽ

കണ്ണും മിഴിച്ചിരുന്നവനും,

കല്ലെറിഞ്ഞാ കണ്ണുപൊട്ടിച്ചവനും

ഇന്നുമിവിടെയുണ്ട്.

അനവധി പാളങ്ങൾക്കിരുവശം.

കല്ലെറിഞ്ഞെറിഞ്ഞവൻ നേതാവായി,

കണ്ണ് കുരുടിച്ചു, കുരുടിച്ചവൻ അണിയും.

ഇവരിലാരാണ് കേമൻ?

അറിയുമെങ്കിൽ നിങ്ങളുടെ ചെവിയിൽ

ചിന്ത പകരൂ, ഒപ്പമെന്റെയും.

യെസ്/നോ ?

നോ ‘ പറയാൻ പഠിപ്പിക്കുന്ന 

ക്ലാസുകളിലാണ് ഞാൻ

അയാളെ പരിചയപ്പെട്ടത്.

അവസ്ഥ താരതമ്യേന

വളരെ ക്രിട്ടിക്കലാണ്.

കഴിഞ്ഞ കാലമൊക്കെയും 

യെസു ‘ കളിൽ മുങ്ങിപ്പോയൊരു മനുഷ്യൻ,

ഒടുവിലതിന്റെ ബാധ്യതകളിലുഴറി

ഒരു പ്രഷർ കുക്കറിലടയ്ക്കപ്പെട്ടു.

ഒരു വലിയ പൊട്ടിത്തെറിക്കു ശേഷം

അയാൾ ഏകനായി.

ഹൊ! ഭീകരമാണീയവസ്ഥ.

നന്നായി തന്നെ പഠിക്കണം.

തല്ക്കാലമീ ഒറ്റപ്പെടൽ 

മാറിക്കിട്ടാനെങ്കിലും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s